15-ാം നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മെയ് 24ന് ആരംഭിച്ച സഭാ സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങളാണ് സഭ പാസാക്കിയത്. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ പ്രമേയം പ്രതിപക്ഷവും ഭരണപക്ഷവും ഐക്യകണ്‌ഠേനയാണ് പാസാക്കിയത്. എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകുന്നതിനായുള്ള പ്രമേയമായിരുന്നു മറ്റൊന്ന്. നടപ്പ് സാമ്പത്തിക വർഷത്തെ വോട്ട് ഓൺ അക്കൗണ്ടും ധനകാര്യ ബില്ലുകളും പാസാക്കിയാണ് സഭ പിരിഞ്ഞത്. ഏഴ് അടിയന്തര പ്രമേയ നോട്ടീസുകളും 14 ശ്രദ്ധ ക്ഷണിക്കൽ നോട്ടീസുകളും 12 ദിവസത്തിനുള്ളിൽ സഭ പരിഗണിച്ചു.
Story Highlights: niyamasabha adjourned-indefinitely
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here