Advertisement

വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും

June 10, 2021
1 minute Read

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഇന്റര്‍നെറ്റ് ലഭ്യതയടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷമേ ക്ലാസുകള്‍ ആരംഭിക്കു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. കൊവിഡ് തുടരാനുള്ള സാധ്യതയുള്ളതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാനാകില്ല എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്രോതസുകളെ കൂട്ടി യോജിപ്പിച്ച്‌ ഇത് പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിന് കെ.എസ്.ഇ.ബി, കേബിള്‍ സര്‍വീസ് എന്നിവ വഴി നടപടി സ്വീകരിക്കും. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നല്‍കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി മേഖലക്ക് പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top