Advertisement

രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകം; ധനമന്ത്രാലയം

June 10, 2021
2 minutes Read

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ കൊവിഡ് വാക്‌സിനേഷന്‍ അതിവേഗത്തിലാക്കേണ്ടത് നിര്‍ണായകമാണെന്നു ധനമന്ത്രാലയം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് രണ്ടാം തരംഗത്തില്‍നിന്നു കരകയറുകയും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ വരും ദിവസങ്ങള്‍ പ്രതീക്ഷിച്ചതു പോലെ നിക്ഷേപപരിപാടികള്‍ മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Story Highlights: Quickening Vaccine Coverage Must For Growth Momentum: Finance Ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top