കുടിയേറ്റക്കാരായ മുസ്ലിങ്ങൾ കുടുംബാസൂത്രണം നടത്തണം; വിവാദ പ്രസ്താനയുമായി അസം മുഖ്യമന്ത്രി

വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്തെ കുടിയേറ്റക്കാരായ മുസ്ലിങ്ങൾ കുടുംബാസൂത്രണം നടത്തണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നാൽ ഭൂമി കയ്യേറ്റം, ദാരിദ്ര്യം ഉൾപ്പെടെയുള്ള സാമൂഹിക ഭീഷണികൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകത മനസിലാക്കാൻ മുസ്ലീം സ്ത്രീകളെ ബോധവത്കരിക്കാൻ മുസ്ലീം സംഘടനകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യാ വർധനവുണ്ടായാൽ സ്ഥലമില്ലാത്ത അവസ്ഥ വരും. ഇത് സംഘർഷത്തിലേക്ക് നയിക്കും. ക്ഷേത്രങ്ങളിലും വനങ്ങളിലും താമസിക്കാൻ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അനുമതി നൽകുമെന്നത് അതിമോഹമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കയ്യേറ്റ വിരുദ്ധ നടപടികളിൽ ഭൂമി നഷ്ടപ്പെടുന്നത് കുടിയേറ്റ മുസ്ലിം വിഭാഗത്തിനാണല്ലോ എന്ന ചോദ്യത്തിന് ഗുവാഹത്തിയിലെ വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Story Highlights: Adopt Decent Family Planning: Assam CM To Immigrant Muslims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here