ലോക്ക്ഡൗൺ; തെരുവുമൃഗങ്ങൾക്കായി 15 ലക്ഷം രൂപ അനുവദിച്ച് ബെംഗളൂരു

തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ 15 ലക്ഷം രൂപ അനുവദിച്ച് ബെംഗളൂരു. മൃഗസ്നേഹികളുടെ സംഘടനകൾ ഇക്കാര്യം അഭ്യർത്ഥിച്ചതിനു പിന്നാലെയാണ് തീരുമാനം. ലോക്ക്ഡൗണിനു മുൻപ് ഹോട്ടലുകളും റെസ്റ്റോറൻ്റുകളുമൊക്കെയാണ് മൂന്ന് ലക്ഷത്തോളം വരുന്ന തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയിരുന്നത്.
അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലെ കുറവ് തുടരുന്നു. 24 മണിക്കൂറിനിടയിൽ 91,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,403 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 3,63,079 ആയി ഉയർന്നു.
11,21,671 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതുവരെ രോഗം ബാധിച്ചത് 2,92,74,823 പേർക്കാണ്. 2,77,90073 പേർ ആകെ രോഗമുക്തരായി. പ്രതിദിന കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിദിന മരണനിരക്കിൽ നേരിയ കുറവ് മാത്രമാണ് രാജ്യത്തുള്ളത്. 24,60,85,649 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
Story Highlights: Bengaluru civic body releases Rs 15 lakh to feed stray animals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here