കർണാടകയിൽ ദളിത് സഹോദരന്മാരെ മർദിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ
കർണാടകയിലെ കോപ്പൽ ജില്ലയിൽ ദളിത് സഹോദരന്മാരെ മർദിച്ചതിന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാക്കളെ മർദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതിന് പതിനാറ് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഇതര ജാതിയിൽപ്പെട്ട വ്യക്തിയുടെ അടുത്ത് മുടി വെട്ടാൻ പോയതിനാണ് ദളിത് സഹോദരന്മാരെ പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചത്. കോപ്പൽ ജില്ലയിലെ ഹൊസള്ളി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് മുടിവെട്ട് തൊഴിലാളികളും പ്രതിപ്പട്ടികയിലുണ്ട്. മർദനമേറ്റ സഹോദരങ്ങളായ ഹനമന്ദ (27), ബസവരാജ് (22) എന്നിവർ സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവരെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ദളിത് യുവാക്കളെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
Story Highlights: dalit attack, karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here