അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഇഴയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഇഴയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ ദുരിതം പരിഗണിക്കവേയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിമർശനമുന്നയിച്ചത്.
നാല് മാസം കൂടി സാവകാശം ചോദിക്കുന്നത് എന്തിനെന്ന് കേന്ദ്രസർക്കാരിനോട് കോടതി ആരാഞ്ഞു. 2020 ഓഗസ്റ്റിൽ തുടങ്ങിയ നടപടികൾ ഇതുവരെ അവസാനിച്ചില്ല. ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.
അതേസമയം, ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് പശ്ചിമബംഗാൾ സർക്കാരിന് കോടതി നിർദേശം നൽകി. ഒഴികഴിവുകൾ പറയേണ്ടതില്ലെന്നും അതിഥി തൊഴിലാളികൾക്ക് വേണ്ടിയാണ് നിർദേശമെന്നും കോടതി വ്യക്തമാക്കി. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് പൊതുതാൽപര്യഹർജികൾ വിധി പറയാൻ മാറ്റി.
Story Highlights: supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here