Advertisement

‘ചില്ലുമേടയിലിരുന്ന് കല്ലെറിയരുത്’; പരംബീര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

June 11, 2021
2 minutes Read

വകുപ്പുതല അന്വേഷണത്തിനെതിരെ മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ചില്ലുമേടയിലിരുന്ന് കല്ലെറിയരുതെന്ന് കോടതി പരംബീര്‍ സിംഗിനെ വിമര്‍ശിച്ചു.

മുപ്പത് വര്‍ഷത്തിലധികം ജോലി ചെയ്ത മഹാരാഷ്ട്ര പൊലീസിനെ വിശ്വാസമില്ലെന്ന നിലപാട് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരംബീര്‍ സിംഗിന് ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി. തുടര്‍ന്ന്, സുപ്രിംകോടതിയിലെ ഹര്‍ജി പരംബീര്‍ സിംഗ് പിന്‍വലിച്ചു.

കള്ളക്കേസുകളില്‍ കുടുക്കാനാണ് വകുപ്പുതല അന്വേഷണമെന്ന് പരംബീര്‍ സിംഗ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിനെതിരെ കൈക്കൂലി അടക്കം ഉന്നയിച്ച് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights: SC pulls up Param Bir Singh for seeking transfer of cases outside Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top