ചായയ്‌ക്കൊപ്പം കറുമുറെ കൊറിക്കാൻ കോൺഫ്ളക്സ് മിക്സ്ചർ ആയാലോ!

കൊവിഡ് വ്യാപനത്തെ തുടർന്ന് വീട്ടിലിരിക്കുന്ന നമ്മളിൽ ഏറെ പേരും ഇഷ്ടപ്പെടുന്നതും ശീലമാക്കിയതുമായ ഒരു സ്വഭാവമാണ് ഇടയ്ക്കിടെ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുക എന്നത്. എന്നാൽ അത് ഒരു മിക്സ്ചർ ആണെങ്കിൽ വീണ്ടും വീണ്ടും കഴിക്കുകയും ചെയ്യും. ഈ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഒരു മിക്സ്ചർ തയ്യാറാക്കിയാലോ? കോൺഫ്ളക്സ്, നിലക്കടല എന്നിവയൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഈ മിക്സ്ചർ വളരെ പെട്ടന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?
ചേരുവകൾ
പച്ച നിലക്കടല – ആവശ്യത്തിന്
വറുത്ത ചോളം – 1 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾ – ആവശ്യത്തിന്
മുളകുപൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി നിലക്കടല വറുത്തെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. കോൺഫ്‌ളക്‌സും ഇതേ രീതിയിൽ വറുത്ത് കോരി വെക്കുക. ഇനി കറിവേപ്പിലയും എണ്ണയിൽ വറുത്ത് മാറ്റി വെക്കുക.
വറുത്ത് മാറ്റി വെച്ചവയെല്ലാം ഒരു ബൗളിൽ എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിൽ ഉപ്പ് ചേർക്കുക. ഇനി ഇതിലേയ്ക്ക് മുളക്പൊടി, മഞ്ഞൾപൊടി എന്നിവയും ആവശ്യത്തിന് വിതറുക. ഇത് നന്നായി യോജിപ്പിച്ചെടുക്കാം.
ക്രഞ്ചി കോൺഫ്ളക്സ് മിക്സ്ചർ തയ്യാർ! നാലുമണി ചായയോടൊപ്പം ആസ്വദിച്ച് കഴിച്ചോളൂ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here