വാക്സിൻ നയം, ആർ.ടി.പി.സി.ആർ നിരക്ക്; രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാക്സിൻ നയം, ആർ ടി പി സി ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുതിയ വാക്സിൻ നയം സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. ആർ ടി പി സി ആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെയുള്ള ലാബ് ഉടമകളുടെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
പുതുക്കിയ വാക്സിൻ നയം വൈകാതെ നിലവിൽ വരുമെന്നും വാക്സിനേഷനുള്ള തിരക്ക് അതോടെ പരിഹരിക്കപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആർ ടി പി സി ആർ പരിശോധനാ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്ര സംസ്ഥാനസർക്കാരുകൾ വ്യക്തമാക്കി.
നിരക്ക് അഞ്ഞൂറ് രൂപയായി കുറച്ചതോടെ ലാബുകൾ അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ കോടതിയെ ബോധിപ്പിച്ചിരുന്നു. ലാബുടമകളുടെ ഹർജിയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here