റോളണ്ട് ഗാരോസിൽ പതിവ് തെറ്റിയില്ല; തുടർച്ചയായ ആറാം വർഷവും കിരീടം പുതിയ താരത്തിന്

തുടർച്ചയായ ആറാം വർഷവും റോളണ്ട് ഗാരോസിൽ പിറന്നത് പുതിയ ചാമ്പ്യൻ. ഫ്രഞ്ച് ഓപ്പൺ വനിതാ ടെന്നീസ് ചാമ്പ്യനായി ഇക്കുറി കിരീടം നേടിയത് ചെക്ക് റിപ്പബ്ലിക്കിൻ്റെ ബാർബറ ക്രസിക്കോവയാണ്. ക്രസിക്കോവയുടെ കന്നി ഗ്രാൻഡ് സ്ലാം കിരീടം ആണിത്. ഫൈനലിൽ കന്നി ഗ്രാൻഡ്സ്ലാം കിരീടം തേടിയിറങ്ങിയ മറ്റൊരു താരമായ അനസ്താസിയ പാവ്‌ല്യുചെങ്കോവിനെയാണ് ക്രസിക്കോവ കീഴ്പ്പെടുത്തിയത്. സ്‌കോർ: 6-1, 2-6, 6-4.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ക്രസിക്കോവ പക്ഷേ രണ്ടാം സെറ്റ് കൈവിട്ടു. ഇതോടെ മൂന്നാം സെറ്റിൽ പോരാട്ടം കടുത്തു. എന്നാൽ, മനസാന്നിധ്യം കൈവിടാതെ പൊരുതിയ ക്രസിക്കോവ റഷ്യൻ താരത്തിനെതിരെ 4നെതിരെ 6 പോയിൻ്റുകൾ നേടി സെറ്റും കളിയും സ്വന്തമാക്കുകയായിരുന്നു.
അൺസീഡഡായാണ് ക്രസിക്കോവ ടൂർണമെൻ്റിനെത്തിയത്. 30 വർഷത്തിനു ശേഷം ഇത് ആദ്യമായി ഒരു ചെക്ക് റിപ്പബ്ലിക്ക് താരം റോളണ്ട് ഗാരോസ് ചാമ്പ്യനായെന്ന റെക്കോർഡും ക്രസിക്കോവ കുറിച്ചു. 1981ൽ, ഹന മൻഡ്‌ലിക്കോവയാണ് അവസാനമായി ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ചെക്ക് താരം.
Story Highlights: Barbora Krejcikova wins french open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here