Advertisement

ബാങ്ക് തട്ടിപ്പ് കേസ്; ടിആർഎസ് നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ്

June 12, 2021
1 minute Read

തെലങ്കാന രാഷ്ട്രസമിതി നേതാവും എംപിയുമായ നമ നാഗേശ്വര റാവുവിന്റെ വീട്ടിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 1,064 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഹൈദരാബാദിലെ ആറിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ് കമ്പനി എന്ന ബിസിനസ് സ്ഥാപനം നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് 2019ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം. 2012ൽ നടന്ന തട്ടിപ്പിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങിയതോടെ റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ്, മധുകോൺ ഗ്രൂപ്പ്, ചില ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസ് രജിസ്‌ററർ ചെയ്തിരുന്നു.

Story Highlights: bank fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top