ശ്രീലങ്കയ്ക്കെതിരായ ടി-20 ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടം പിടിച്ചപ്പോൾ പരുക്കേറ്റ ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ലിയാം ഡൗസൺ എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.
ജൂൺ 23നാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പര ആരംഭിയ്ക്കുക. ജൂൺ 23, 24 തീയതികളിൽ കാർഡിഫിലും 26ന് സതാംപ്ടണിലുമാണ് മത്സരങ്ങൾ നടക്കുക.
അതേസമയം, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീം ഈ മാസം 14ന് മുംബൈയിലെത്തും. മുംബൈയിൽ രണ്ടാഴ്ച ക്വാറൻ്റീനിൽ കഴിഞ്ഞതിനു ശേഷമാണ് ടീം ശ്രീലങ്കയിലേക്ക് തിരിക്കുക. മുംബൈയിലെ ഹോട്ടലിൽ ക്വാറൻ്റീനു വേണ്ടി എത്തുന്നതിനു മുൻപ് താരങ്ങൾ ആർടിപിസിആർ ടെസ്റ്റ് നടത്തണം. ജൂലൈ 13നാണ് പര്യടനം ആരംഭിക്കുക.
ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി-20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. 21, 23, 25 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.
ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
Story Highlights: england team vs srilanka announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here