Advertisement

വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിന്നും ഫാദർ വില്യം നെല്ലിക്കൽ വിരമിക്കുന്നു

June 12, 2021
2 minutes Read

വത്തിക്കാൻ മലയാളം റേഡിയോ, വാർത്താ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഫാദർ വില്യം നെല്ലിക്കൽ പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്നു. നാലുവർഷം ബെനഡിക്ട് പാപ്പായുടെ കാലത്തും തുടർന്ന് എട്ടുവർഷത്തോളം ഫ്രാൻസിസ് പാപ്പായുടെ കീഴിലും മാധ്യമ പ്രവർത്തനം നിർവഹിച്ച അദ്ദേഹം തിരികെ മാതൃസ്ഥാപനമായ വരാപ്പുഴ അതിരൂപതയിൽ അജപാലന ദൗത്യം തുടരും. ക്രൈസ്തവ ഭക്തിഗാന സംഗീതത്തിൽ അവഗാഹമുള്ള ഫാദർ വില്യം നൂതന സംഗീതാവിഷ്ക്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാൻ മലയാള വിഭാഗത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.

1997- മുതൽ അഞ്ചുവർഷം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി.) മാധ്യമ സെക്രട്ടറി സ്ഥാനവും, 2002 – മുതൽ ആറുവർഷക്കാലം വരാപ്പുഴ അതിരൂപതയുടെ സാംസ്ക്കാരിക കേന്ദ്രമായ കൊച്ചിൻ ആർട്ട്സ് ആ ന്‍റെ കമ്യൂണിക്കേഷൻസി ന്‍റെ (സി.എ.സി.) ഡയറക്ടർ സ്ഥാനവും വഹിച്ചതിനു ശേഷമായിരുന്നു അദ്ദേഹം 2009 -ൽ വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിയമിതനായത്. ബൈബിളിലെ പുറപ്പാട് പുസ്തകത്തിന്‍റെ സംഗീതാവിഷ്ക്കരണം, യശശ്ശരീരനായ സംഗീതജ്ഞൻ ജോബ് മാസ്റ്ററുടെ ജീവിതരേഖ ‘അല്ലിയാമ്പൽക്കടവിൽ…’, സങ്കീർത്തനങ്ങളുടെ ഗാനരൂപം ശബ്ദരേഖ തുടങ്ങിയവ ഫാദർ വില്യം നെല്ലിക്കലിന്‍റെ ശ്രദ്ധേയമായ സംഭാവനകളാണ്.

Story Highlights: Fr. William Nellikkal Retires from Vatican Press


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top