ഫ്രഞ്ച് ഓപ്പൺ; ഡബിൾ കിരീടവുമായി ബാർബൊറ ക്രെജിക്കോവ; അപൂർവ നേട്ടവുമായി താരം

ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടത്തിനു പിന്നാലെ വനിതാ ഡബിൾസിലും കിരീടം നേടി ചെക് റിപ്പബ്ലിക്കിൻറെ ബാർബൊറ ക്രെജിക്കോവ. നാട്ടുകാരിയായ കതറിന സിനിയകോവയായിരുന്നു ഡബിൾസിൽ ക്രെജിക്കോവയുടെ പങ്കാളി. ജയത്തോടെ അപൂർവ നേട്ടമാണ് റോളണ്ട് ഗാരോസിൽ ഇരുപത്തഞ്ചുകാരിയായ ചെക് താരം സ്വന്തമാക്കിയത്.
പാരീസിൽ വനിതാ സിംഗിൾസ്, ഡബിൾസ് കിരീടം നേടുന്ന ആദ്യ താരമായി ക്രെജിക്കോവ മാറി. 2000 ൽ ഫ്രാൻസിൻറെ മേരി പിയേഴ്‌സിന് ശേഷം ഒരു താരവും ഡബിൾസ് നേട്ടം കൈവരിച്ചിട്ടില്ല. തന്റെ കന്നി ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീട നേട്ടത്തോടെ ക്രെജിക്കോവ ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തെത്തും. എന്നാൽ ഡബിൾസിൽ ഒന്നാം സ്ഥാനത്തെത്തും.
ഡബിൾസ് ഫൈനലിൽ പോളണ്ടിൻറെ ഇഗാ സ്വിയാതക്കും അമേരിക്കയുടെ ബെഥാനി മാറ്റെക്-സാൻഡ്‌സുമായിരുന്നു ചെക്ക് സഖ്യത്തിൻറെ എതിരാളികൾ. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ചെക്ക് സഖ്യത്തിൻറെ വിജയം. സ്‌കോർ: 6-4, 6-2.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here