കളമശ്ശേരി മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല; കരാറുകാരായ നാല് പേർ അറസ്റ്റിൽ

കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല നടക്കുന്നുവെന്ന പരാതിയിൽ കരാറുകാരായ നാല് പേർക്കെതിരെ കേസെടുത്തു. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന ഡമ്പിങ് യാഡിലാണ് സംഭവം. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കരാറുകാരായ ഗോപി, ലിജോ വർഗീസ്, സെയ്ത് മുഹമ്മദ്, ഹനീഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. അതിഥി തൊഴിലാളികളുടെ കുട്ടികളെ കൊണ്ട് ഇവർ ബാലവേല ചെയ്യിക്കുകയായിരുന്നു. കയ്യുറയോ മാസ്‌കോ പോലും ധരിക്കാതെയാണ് കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിച്ചതെന്ന് പൊലീസ് പറഞ്ഞു.
Story Highlights: child labour
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here