ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു; എറിക്സൺ സുഖം പ്രാപിക്കുന്നു

ഫിൻലൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്ത്യൻ എറിക്സൺ സുഖം പ്രാപിക്കുന്നു. ആശുപത്രിക്കിടയിൽ നിന്ന് അദ്ദേഹം ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു. ഡാനിഷ് ഫുട്ബോൾ അസോസിയേഷനാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഇന്ന് പുലർച്ചെ ഞങ്ങൾ ക്രിസ്ത്യൻ എറിക്സണുമായി സംസാരിച്ചു. അദ്ദേഹം ടീം അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. എറിക്സണ് ഹൃദയംഗമമായ സന്ദേശങ്ങൾ അറിയിച്ച ആരാധകർക്കും താരങ്ങൾക്കും ഡെന്മാർക്കിലെയും ഇംഗ്ലണ്ടിലെയും രാജകുടുംബങ്ങൾക്കുമെല്ലാം ഞങ്ങൾ നന്ദി അറിയിക്കുന്നു.’- ഡാനിഷ് എഫ്എ കുറിച്ചു.
ഫിൻലൻഡിനെതിരായ മത്സരത്തിൻ്റെ 40ആം മിനിട്ടിലാണ് എറിക്സൺ കുഴഞ്ഞുവീണത്. ഇതേതുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു. ടച്ച് ലൈനോട് ചേർന്ന് നിൽക്കുകയായിരുന്ന ഇൻ്റർമിലാൻ്റെ 29 വയസ്സുകാരൻ താരമാണ് കുഴഞ്ഞുവീണത്. 10 മിനിട്ടോളം താരത്തിനു മൈതാനത്തുവച്ച് ചികിത്സ നൽകി. അദ്ദേഹത്തിന് സിപിആറും ഇലക്ട്രോണിക് ഷോക്കുമൊക്കെ നൽകിയിരുന്നു. അതിനു ശേഷം എറിക്സണെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയി.
Story Highlights: Christian Eriksen health update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here