ഇന്ത്യയുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ഡോ.സാം പിട്രോഡ

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് ഡോ.സാം പിട്രോഡ. കേരളം പല മേഖലയിലും മറ്റ് രാജ്യങ്ങൾക്ക് വഴികാട്ടിയാണെന്നും ഇന്ത്യൻ ഐടി വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.സാം പിട്രോഡ പറഞ്ഞു. ട്വന്റിഫോർ യുഎസ്എ സംഘടിപ്പിച്ച സീ ടു സ്‌കൈ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യയുടെ വികസനം സമൂഹത്തിലെ അന്തരം കുറച്ച് തുല്യതയിലേക്ക് നയിക്കുമെന്ന് സാം പിട്രോഡ വ്യക്തമാക്കി. വെബിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ചോദ്യങ്ങളിൽ മറുപടി പറഞ്ഞ പിട്രോഡ സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനുളള പുത്തൻ ആശയങ്ങളും പങ്കുവച്ചു. മധു കൊട്ടാരക്കര, സീ ടൂ സ്‌കൈ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിച്ചു. നിയമസഭ സ്പീക്കർ എംബി രാജേഷ്, എംഎൽഎമാരായ റോജി എം ജോൺ, അഡ്വ.പ്രമോദ് നാരായണൻ, അരുൺകുമാർ എംഎസ്, നയതന്ത്ര വിദഗ്ദൻ ടി പി ശ്രീനിവാസൻ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖരോടൊപ്പം അമേരിക്ക, ബ്രിട്ടൺ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുത്തു.
Story Highlights: dr sam pitroda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here