യൂറോ കപ്പ്: സ്റ്റെർലിങ് രക്ഷകനായി; ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിനു ജയം

യൂറോ കപ്പിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ കീഴ്പ്പെടുത്തിയത്. 57ആം മിനിട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ് ആണ് ഗോൾ നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഇരു ടീമുകളും മികച്ച ഫുട്ബോളാണ് കളിക്കളത്തിൽ കാഴ്ച വച്ചത്.
ആദ്യ പകുതിയിൽ ഇംഗ്ലണ്ടാണ് കൂടുതൽ ആക്രമണം കാഴ്ചവച്ചത്. സ്റ്റെർലിങും ഹാരി കെയിനും ചേർന്ന മുന്നേറ്റ നിര പലപ്പോഴും ക്രൊയേഷ്യൻ പ്രതിരോധത്തെ പരീക്ഷിച്ചു. പക്ഷേ, ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ, രണ്ടാം പകുതി ആരംഭിച്ച് 15 മിനിട്ടുകൾക്കുള്ളിൽ ഇംഗ്ലണ്ട് ക്രൊയേഷ്യൻ പ്രതിരോധത്തെ കീഴടക്കി. കാൽവിൻ ഫിലിപ്സിൻ്റെ പാസിൽ നിന്നാണ് സ്റ്റെർലിങ് നിർണായക ഗോൾ നേടിയത്. തിരികെ വരാൻ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം കീഴടങ്ങിയില്ല.
Story Highlights: euro cup england won against croatia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here