Advertisement

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ മറികടന്ന് ന്യൂസീലൻഡ് ഒന്നാമത്

June 13, 2021
2 minutes Read
New Zealand Overtake India

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ന്യൂസീലൻഡ്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് കിവീസ് ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തിയത്. നിലവിൽ ന്യൂസീലൻഡിൻ്റെ റേറ്റിംഗ് 123 ആണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 121 ആണ് റേറ്റിംഗ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ കീഴ്പ്പെടുത്താനായാൽ ഇന്ത്യക്ക് വീണ്ടും ഒന്നാമതെത്താം.

രണ്ടാം മത്സരത്തിൽ 8 വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്താണ് ന്യൂസീലൻഡ് പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരം സമനില ആയിരുന്നു. രണ്ട് ഇന്നിംഗ്സിലുമായി 6 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയാണ് കളിയിലെ താരം. ഡോമിനിക് കോൺവേ, റോറി ബേൺസ് എന്നിവർ മാൻ ഓഫ് ദി സീരീസ് പങ്കിട്ടു.

അതേസമയം, ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ​ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോ​ഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ടീം ഇന്ത്യ കളിക്കും. ട്രെൻഡ് ബ്രിഡ്‌ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്.

Story Highlights: New Zealand Overtake India To Attain Number One Ranking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top