Advertisement

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക്; തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷ

June 13, 2021
1 minute Read

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം. തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷയേർപ്പെടുത്തി.

ശ്രീലങ്കയിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസം ഇന്ത്യൻ സേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ ബോട്ട് സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരദേശത്ത് ആയുധമേന്തിയ സുരക്ഷാ സേനയെ വിന്യസിച്ചു. തമിഴ്‌നാട് തീരത്ത് കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിവരം കേരളത്തിന് കൂടി കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.

Story Highlights: weapon filled Srilankan boat set off to TN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top