Advertisement

വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിമാനത്തിലിരുന്ന് വ്യാജഭീഷണി; യുവാവ് പിടിയിൽ

June 14, 2021
1 minute Read
hoax bomb threat held

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. വിമാനത്തിലെ യാത്രക്കാരനായ ആകാശ് ദീപ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ 7.45നാണ് ഡൽഹിയിൽ നിന്ന് പാറ്റ്നയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിനു ലഭിച്ചത്. ഇതിനു പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 52 യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിലാണ് 22കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പിതാവിനൊപ്പം ഡൽഹിയിൽ നിന്ന് പാറ്റ്നയിലേക്ക് പോവുകയായിരുന്നു. ആ വിമാനത്തിനുള്ളിൽ വച്ചാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്.

Story Highlights: hoax bomb threat, caller held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top