Advertisement

യുഡിഎഫ് എംപിമാർക്ക് പ്രഫുൽ ഖോഡ പട്ടേലിനെ കാണാനായില്ല; ഏകാധിപതിയുടെ സ്വരമെന്ന് ഹൈബി ഈഡൻ

June 14, 2021
1 minute Read

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിലേക്കെത്തുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ യുഡിഎഫ് എംപിമാർക്ക് കാണാൻ കഴിഞ്ഞില്ല. ഷെഡ്യൂൾ ചെയ്തത് പ്രകാരം നെടുമ്പാശേരി വഴി എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കി ദാമൻ ദിയുവിൽ നിന്ന് പ്രഫുൽ പട്ടേൽ കവരത്തിയിലേക്ക് പോയതായാണ് വിമാനത്താവള അധികൃതരെ അറിയിച്ചത്.

ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ എന്നിവരടക്കമുള്ള എംപിമാരാണ് പ്രഫുൽ ഖോഡ പട്ടേലിനെ കാണാമെന്ന പ്രതീക്ഷയിൽ നെടുമ്പാശേരിയിലെത്തിയത്. ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്ററുടെ സമീപനം എങ്ങനെ ആണെന്ന് ഇന്നത്തെ സംഭവത്തോടെ വ്യക്തമായെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. ജനാധിപത്യപരമായി ചർച്ചകൾ നടത്താനോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ജനപ്രതിനിധികളോട് കാണിക്കേണ്ട സാമാന്യ മര്യാദയോ അദ്ദേഹം കാണിച്ചില്ല. പലതവണ യുഡിഎഫ് എംപിമാർ ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി അഡ്മിനിസ്‌ട്രേറ്റർക്ക് കത്തയച്ചെങ്കിലും മറുപടികൾ കിട്ടിയില്ല. അതുകൊണ്ടാണ് നേരിട്ട് കാണാനുള്ള തീരുമാനം എടുത്തത്. വിഷയത്തിൽ നിയമപരമായി നീങ്ങുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. കേന്ദ്രഗവൺമെന്റിന്റെ നയം നടപ്പിലാക്കാൻ ഏകാധിപതിയുടെ സ്വരത്തോടെയാണ് പ്രഫുൽ ഖോഡ പട്ടേൽ പ്രവർത്തിക്കുന്നതെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.

Story Highlights: praful patel, hybi eden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top