മരംമുറിക്കൽ വിവാദം; ശക്തമായ നടപടിയെടുക്കും, ഉത്തരവ് ചിലർ തെറ്റായി ഉപയോഗിച്ചു: മുഖ്യമന്ത്രി

മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടങ്ങൾപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽനിന്നു മരംമുറിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും. സർക്കാർ ഉത്തരവിന്റെ ഉദ്ദേശം വ്യക്തമായിരുന്നെങ്കിലും ചിലർ തെറ്റായി ഉപയോഗിച്ചു മരം വല്ലാതെ മുറിച്ചു മാറ്റി. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കർഷകരുടെ പ്രശ്നം സർക്കാർ ആലോചിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2017ൽ സർക്കാർ എടുത്ത നിലപാടിന്റെ തുടർച്ചയായാണ് ഉത്തരവിറക്കിയത്. ഇടുക്കിയിലാണ് പ്രശ്നം വ്യാപകമായത്. നിരവധിയോഗം നടന്നു, എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ധപ്പെട്ടു. പട്ടയഭൂമിയിൽ താമസക്കാർ നട്ട മരവും തനിയെ വളർന്ന മരവുമുണ്ട്. ആ മരം മുറിക്കാൻ അവകാശം വേണമെന്നായിരുന്നു ആവശ്യം.
എന്നാൽ ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ചയും പ്രയാസവും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിശദീകരണം നൽകിയത്. വിശദീകരണത്തിൽ പോരായ്മ ഉണ്ടായി. നിയമ വകുപ്പ് അതു ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് പിൻവച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Muttil Wood Robbery – CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here