എല്ലാ തിരിച്ചടികളും തോൽവികളല്ല; കാണികളുടെ ഉള്ളുതൊട്ട് ‘പാട്രിക്ക് ഡേ’

അഭിനന്ത് സോമൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘പാട്രിക്ക് ഡേ’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പാട്രിക്ക് എന്ന വ്യക്തിയും അയാളുടെ മകനും തമ്മിലുള്ള ബന്ധവും, ഇവർക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളും തുടർന്നുണ്ടാകുന്ന പകയുടേയും, അനുകമ്പയുടേയും വികാരങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം ആയിരങ്ങളാണ് ഇതിനോടകം കണ്ടത്.
ചിത്രം കാണുന്ന കാഴ്ചക്കാരുടെ ചുണ്ടിൽ ഒടുക്കം ഒരു പുഞ്ചിരി പരത്തി, എല്ലാ തിരിച്ചടികളും തോൽവികളല്ല, ചിലത് തിരിച്ചറിവുകൾ കൂടിയാണ് എന്ന് പറഞ്ഞ് നിർത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
അൻവിൻ ജോൺസൻ, ബിബിൻ മത്തായി എന്നിവരാണ് പാട്രിക്ക് ഡേയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്രെഡോക്സ് ടാക്കീസിന്റെ ബാനറിൽ അഭിനന്ത് സോമൻ സംവിധാനം ചെയ്തിരിക്കുന്ന പാട്രിക് ഡേയ് നിർമ്മിച്ചിരിക്കുന്നത് ഷമ്മി തോമസും ശൈലജ ദേവിയുമാണ്. സ്വാതന്ത്ര്യ ഛായാഗ്രാഹകനായ അജ്മൽ സാബുവാണ് ചിത്രത്തിന്റെ ക്യാമറയും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ജോയൽ ജോൺസ് ഈണവും നിർവഹിച്ചിരിക്കുന്നു. അദീഫ് ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
Story Highlights: patrick day short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here