‘സിപിഐഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി’; ഗവര്‍ണര്‍ക്ക് പരാതി നല്‍കി രമ്യ ഹരിദാസ്

ആലത്തൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി എന്ന് ആരോപിച്ച് രമ്യ ഹരിദാസ് എംപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. രാജ്ഭവനിലെത്തിയാണ് രമ്യ ഗവര്‍ണറെ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും രമ്യ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എ നാസര്‍, ഗ്രാമ പഞ്ചായത്തംഗം നജീബ് എന്നിവര്‍ക്കെതിരെയാണ് രമ്യ ഹരിദാസ് പരാതി നല്‍കിയത്. ആലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞു നിര്‍ത്തി വധഭീഷണി മുഴക്കിയതായാണ് ആരോപണം. രാജ്ഭവനില്‍ ഗവര്‍ണറെ നേരില്‍ കണ്ട് രമ്യ വിഷയം ബോധ്യപ്പെടുത്തി.
സംഭവത്തില്‍ നാസറിനും നജീബിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ നല്‍കിയ പരാതിയില്‍ രമ്യയ്‌ക്കൊപ്പമുണ്ടായിരുന്ന കെപിസിസി അംഗം പാളയം പ്രദീപിനെതിരെയും കേസ് എടുത്തു. ശുചീകരണ തൊഴിലാളികളോട് സംസാരിക്കുമ്പോള്‍ സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായാണ് രമ്യയുടെ ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച് സിപിഐഎമ്മും ശുചീകരണ തൊഴിലാളികളും രംഗത്തെത്തിയിരുന്നു.
Story Highlights: ramya haridas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here