സൗദി; നാട്ടിലുള്ള പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കിത്തുടങ്ങി

കൊവിഡ് പ്രതിസന്ധി മൂലം സൗദിയിൽ തിരിച്ചെത്താൻ കഴിയാതെ നാടുകളിൽ കഴിയുന്ന പ്രവാസികളുടെ റെസിഡൻറ് വിസ സൗജന്യമായി പുതുക്കിത്തുടങ്ങി. രണ്ടാഴ്ച മുമ്പ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇഖാമയും റീഎൻട്രി, വിസിറ്റ് വിസകളും സൗജന്യമായി പുതുക്കി നൽകാൻ ഉത്തരവിട്ടിരുന്നു. അതനുസരിച്ചുള്ള നടപടികളാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്.
ജൂലൈ 31 വരെയാണ് കലാവധി നീട്ടി നൽകുന്നത്. അതിനുള്ളിൽ കാലാവധി കഴിയുന്നതും ഇതിനോടകം കാലാവധി കഴിഞ്ഞതുമായ മുഴുവൻ ഇഖാമകളും പുതുക്കും. സൗദിയിലേക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ച ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ആനുകൂല്യം. ഇന്ന് മുതലാണ് തീരുമാനം നടപ്പായി തുടങ്ങിയത്.
Story Highlights: Saudi Arabia to extend visas
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here