മരംമുറിക്കല്‍ വിവാദം; ഉത്തരവിറക്കിയതിന് മുന്‍പ് വനം-റവന്യു മന്ത്രിമാര്‍ കൂടിയാലോചന നടത്തിയത് മൂന്നുതവണ; രേഖകള്‍ പുറത്ത്

മരംമുറിക്കലുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിറക്കിയതിന് മുന്‍പ് വനം-റവന്യൂമന്ത്രിമാര്‍ മൂന്നുതവണ കൂടിയാലോചന നടത്തിയിരുന്നുവെന്ന് രേഖകള്‍. മന്ത്രിമാര്‍ക്കു പുറമെ ഇരു വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
മരംമുറിക്കല്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന ഉത്തരവിലെ വിചിത്ര പരാമര്‍ശമാണ് ഏറെ വിവാദമായത്. വനം, റവന്യൂ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മൂന്നുവട്ടം കൂടിയാലോചിച്ചാണ് ഉത്തരവ് പുറത്തിറക്കിയതെന്നാണ് രേഖകള്‍. 2019 ജൂലൈ 18നായിരുന്നു ആദ്യയോഗം. വിവാദങ്ങള്‍ക്കു പിന്നില്‍ ഉദ്യോഗസ്ഥ തലത്തിലെ പിഴവുകളെന്നാണ് സിപിഐയുടേയും മുന്‍ വനം, റവന്യൂ മന്ത്രിമാരുടേയും നിലപാട്. എന്നാല്‍ സര്‍വകക്ഷി യോഗതീരുമാനപ്രകാരം മന്ത്രിതല ചര്‍ച്ചയിലൂടെയാണ് നിയമം രൂപപ്പെടുത്തിയതെന്ന രേഖകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.
വിവാദം കനത്തിട്ടും സിപിഐ നേതൃത്വം മരംമുറിക്കലില്‍ മൗനം തുടരുകയാണ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എം.എന്‍.സ്മാരകത്തിലെത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ വിശദീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിവാദത്തില്‍ സിപിഐ നേതാക്കള്‍ മൗനം വെടിയണമെന്ന് ബിജെപി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥ വീഴ്ചയെന്നു ലഘൂകരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തി പുകയുകയാണ്. വിശദമായ ചര്‍ച്ചക്ക് ഉടന്‍ സംസ്ഥാന നിര്‍വാഹകസമിതി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യത്തിലാണ് ഒരുവിഭാഗം.
Story Highlights: muttil forest robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here