Advertisement

പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കും; അടിയന്തര റിപ്പോര്‍ട്ടിന് നിര്‍ദേശിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

June 15, 2021
2 minutes Read

പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൈയേറ്റങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രധാനമായും റോഡരികിലുള്ള സ്ഥലമാണ് കയ്യേറിയിട്ടുള്ളത്. ഇത്തരം കൈയേറ്റങ്ങളെക്കുറിച്ച് ഈമാസം ഇരുപതിന് മുന്‍പായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് നടപടിയുണ്ടാകും. മന്ത്രിയുടെ ഫോണ്‍ ഇന്‍ പരിപാടിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നല്ലളത്ത് പരിശോധനയ്‌ക്കെത്തിയത്. കലക്ടറും ഒപ്പമുണ്ടായിരുന്നു.

അതേസമയം, നല്ലളം ദേശീയ പാതയ്ക്കരികില്‍ പൊലീസ് പിടച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി. നാല്‍പത്തി രണ്ട് വാഹനങ്ങളാണ് നാട്ടുകാര്‍ക്കും ദേശീയ പാതയിലെ യാത്രക്കാര്‍ക്കും ശല്യമായി റോഡരികില്‍ കിടന്നിരുന്നത്.

Story Highlights: muhammad riyas, pwd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top