സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി

സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി. ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആയിഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ ബയോ വെപ്പൺ എന്ന പദപ്രയോഗം നടത്തിയതിനാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതിനിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും നിലവിലെ സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളും ആയിഷക്ക് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയോ ബിജെപി ഘടകമോ തങ്ങളുടെ നിലപാട് തിരുത്താൻ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി.
ഭരണപരിഷ്‌കാരങ്ങളിലെ അതൃപ്തി അറിയിച്ച് ബിജെപി നേതാക്കൾ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ കാണും. അതേസമയം രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വ്യാഴാഴ്തത്തേക്ക് മാറ്റി. ഈ മാസം 20 ന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ആയിഷ ഹൈക്കോടതിയിൽ അറിയിച്ചു.
Story Highlights: bjp, lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here