ആയിഷ സുൽത്താന ബംഗ്ലാദേശുകാരിയെന്ന് വ്യാജ പ്രചരണം; നിയമനടപടിക്കൊരുങ്ങി ചലച്ചിത്ര പ്രവർത്തക
ആയിഷ സുൽത്താന ബംഗ്ലാദേശുകാരിയെന്ന് വ്യാജ പ്രചരണം. ആയിഷ ദ്വീപുകാരിയല്ലെന്നും ഭീകരവാദിയാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആയിഷ സുൽത്താന ട്വന്റിഫോറിനോട് പറഞ്ഞു.
നിരവധി വെബ്സൈറ്റുകളിൽ ആയിഷയുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചിട്ടുമുണ്ട്. ഇതിൽ പല പ്രൊഫൈലുകളും നിർമിച്ചത് നാല് ദിവസങ്ങൾക്ക് മുൻപാണ്. ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ബിജെപി തന്നെ വേട്ടയാടുകയാണെന്നും ആയിഷ ട്വന്റി ഫോറിനോട് പറഞ്ഞു.
തനിക്കെതിരായി നടക്കുന്ന പ്രചാരണത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നും, തന്നെ തുരത്താനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ആയിഷ സുൽത്താന പ്രതികരിച്ചു.
Story Highlights: fake message claiming aisha sultana bangaldesh native
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here