ലോക്ക്ഡൗൺ ഇളവുകളിൽ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ടിപിആർ നിരക്ക് അടിസ്ഥാനമാക്കി എ,ബി,സി,ഡി എന്നിങ്ങനെ നാല് ഘട്ടങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലാ ഭരണകൂടങ്ങൾ എല്ലാ ബുധനാഴ്ചയും അവലോകനം ചെയ്യണം. എ കാറ്റഗറിയിൽ ഓട്ടോ – ടാക്‌സി സർവീസുകൾ, അനുവദിക്കും. സി,ഡി കാറ്റഗറിയിൽ സ്‌റ്റോപുകൾ ഉണ്ടാകില്ല എന്നും ഉത്തരവിൽ പറയുന്നു. നാളെ അർധരാത്രി മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾ നടപ്പിലാകുക.
ടിപിആർ 30% ൽ കൂടിയ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20%-30% ആണെങ്കിൽ നിലവിലെ ലോക്ഡൗൺ തുടരും. ടിപിആർ 8%-20% ആണെങ്കിൽ ഭാഗിക നിയന്ത്രണമായിരിക്കും. ടിപിആർ 8% ൽ താഴെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് രണ്ടാംതരംഗത്തെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തീരുമാനമായത്.
Story Highlights: unlocking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here