കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പണം തന്റെയും സുനില്‍ നായികിന്റെതുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
വാഹനം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഷംജീറും ഹര്‍ജി നല്‍കിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് ഹര്‍ജിയിലെ വിശദീകരണം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണസംഘത്തോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ധര്‍മരാജന്‍ പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും പറയുന്നത് വ്യത്യസ്ത വിവരങ്ങളാണ്. ഹര്‍ജിക്കെതിരെ ധര്‍മരാജന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടി കാണിച്ചായിരിക്കും അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
Story Highlights: kodakara case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here