നാളെ അർധരാത്രി മുതൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; അന്തിമ തീരുമാനം ഉന്നതതല യോഗത്തിന് ശേഷം

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കാനായി ഉന്നതതല യോഗം ആരംഭിച്ചു. നാളെ അർധരാത്രി മുതൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന വ്യാപക നിയന്ത്രണം പിൻവലിക്കും.
തദ്ദേശഭരണ സ്ഥാപനങ്ങളെ കഌസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. രോഗവ്യാപനം കുറവുള്ള മേഖകളിൽ മദ്യശാലകൾ തുറക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. അന്തർജില്ലാ, അന്തർ സംസ്ഥാന സർവീസുകളും പരിഗണനയിലാണ്.
ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
Story Highlights: kerala lockdown relaxation from tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here