യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം; അവിശ്വസനീയത ഇല്ലെന്ന് പൊലീസ്; വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും

പാലക്കാട് നെന്മാറ അയിലൂരില്‍ പത്ത് വര്‍ഷം യുവാവ് യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് നെന്മാറയില്‍ തെളിവെടുപ്പ്.
കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും. തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. കമ്മീഷന്‍ ആവശ്യപ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കൈമാറും.
സംഭവത്തിൽ പൊലീസ് വനിതാ കമ്മിഷന്റി പ്പോർട്ട് സമർപ്പിച്ചു.. നെൻമാറ സിഐ ദീപകുമാറാണ് റിപ്പോർട്ട് കൈമാറിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാഹചര്യ തെളിവുകളും മൊഴികളും പുന:പരിശോധിച്ചു. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
സംഭവത്തില്‍ നെന്മാറ പൊലീസ് റഹ്മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.
Story Highlights: woman missing, women’s commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here