തമി ബ്യൂമൊണ്ടിനു ഫിഫ്റ്റി; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം

ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 31 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ തമി ബ്യൂമോണ്ട് ഫിഫ്റ്റിയടിച്ച് പുറത്താവാതെ നിൽക്കുകയാണ്. ഓപ്പണർ ലോറൻ ഹിലും (35) ഇംഗ്ലണ്ടിനായി തിളങ്ങി. പൂജ വസ്ട്രാക്കറാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത്. വസ്ട്രാക്കറുടെ ആദ്യ ടെസ്റ്റ് വിക്കറ്റാണ് ഇത്.
37 ഓവർ പഴകിയ പിച്ചിൽ ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഹെതർ നൈറ്റിനു തെറ്റിയില്ല. ഇന്ത്യൻ പേസർമാർ ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞെങ്കിലും വിക്ക നഷ്ടമാവാതെ പിടിച്ചുനിന്ന ഇംഗ്ലണ്ട് ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. 7ആം ഓവറിൽ, ഝുലൻ ഗോസ്വാമിയുടെ പന്തിൽ 3 റൺസെടുത്തു നിന്ന ലോറൻ ഹില്ലിനെ സ്മൃതി മന്ദന കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ഒടുവിൽ, 21ആം ഓവറിൽ ലോറൻ ഹില്ലിനെ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയുടെ കൈകളിൽ എത്തിച്ചാണ് പൂജ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.
ലോറൻ പുറത്തായതിനു പിന്നാലെ എത്തിയ ക്രീസിലെത്തിയ ക്യാപ്റ്റൻ ഹെതർ നൈറ്റും ഇന്ത്യൻ ബൗളർമാർക്ക് അവസരങ്ങളൊന്നും നൽകാതെ ബാറ്റ് ചെയ്തു. ഇതിനിടെ 99 പന്തിൽ ബ്യൂമൊണ്ട് ഫിഫ്റ്റി തികച്ചു. ടെസ്റ്റ് കരിയറിൽ താരത്തിൻ്റെ രണ്ടാം ഫിഫ്റ്റിയാണ് ഇത്. തമിക്കൊപ്പം ഹെതർ നൈറ്റും (9) ക്രീസിൽ തുടരുകയാണ്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 28 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുള്ളത്.
Story Highlights: eng w in good position vs ind w
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here