മത്സ്യത്തൊഴിലാളി വള്ളം അപകടത്തില്‍പെട്ട് മരിച്ചു

തിരുവനന്തപുരം വര്‍ക്കല ഇടവ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം അപകടത്തില്‍പെട്ട് മരിച്ചു. ഇന്ന് പുലര്‍ച്ചെ കടലില്‍ പോയ നാലംഗ സംഘത്തിലെ സഹീദ് (42) ആണ് മരിച്ചത്. ഓടയം സ്വദേശിയാണ്.
ഇടവ വെറ്റകട കടപ്പുറത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ആലിയ എന്ന വള്ളത്തിന്റെ എന്ജിന് തകരാറില്‍ ആവുകയും തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍ സഹീദ് വള്ളത്തില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
രാവിലെ 6.45 ഓടെ ഓടയം പള്ളിക്ക് സമീപം കടപ്പുറത്ത് സഹീദിന്റെ മൃതദേഹം അടിയുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇടവ സ്വദേശികളായ ഷാഹീര്‍, മന്‍സൂര്‍, പരവൂര്‍ സ്വദേശി നഹാസ് എന്നിവരാണ് വള്ളത്തില്‍ സഹീദിനൊപ്പം ഉണ്ടായിരുന്നത്.
Story Highlights: fisherman, death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here