ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം.
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി. എല്‍ഡിഎആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേയാണ് നടപടി. ഭൂഉടമകളോട് അനുവാദം ചോദിക്കാതെയാണ് കൊടി നാട്ടിയതെന്നാണ് പരാതി. അഡ്മിനിസ്‌ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയ ദിവസം പ്രദേശവാസികള്‍ കരിദിനം ആരംഭിച്ചിരുന്നു.
Story Highlights: lakshadweep, land acquisition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here