പട്ടാമ്പിയിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ
പട്ടാമ്പിയിൽ മൃതദേഹത്തോട് അനാദരവ്. കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെയാണ് പരാതി.
ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. വിഷയം സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
Story Highlights: pattambi dead body found mutilated
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here