Advertisement

വിശാഖപട്ടണത്ത് പൊലീസ് ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു

June 16, 2021
2 minutes Read

https://www.twentyfournews.com/2021/06/16/430486.html(opens in a new tab)

ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് പൊലീസ് ഏറ്റുമുട്ടലിൽ ആറ് നക്‌സൽ പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് പൊലീസ് സൂപ്രണ്ട് ബി.വി രാമകൃഷ്ണറാവു അറിയിച്ചു.
വിശാഖപട്ടണത്തെ തീഗൽമേട്ട പ്രദേശത്ത് ഇന്ന് രാവിലെയോടെയാണ് പൊലീസും നക്‌സലുകളും തമ്മിൽ സംഘർഷമുണ്ടായതെന്ന് ആന്ധ്ര ഡയറക്ടർ ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളും പ്രദേശത്ത് നിന്ന് കണ്ടെത്തി. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

Story Highlights: naxals killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top