Advertisement

പുതിയ ദൗത്യവുമായി ചൈന; മൂന്ന് സഞ്ചാരികളുമായി ചൈനീസ് മിഷൻ യാത്ര തിരിച്ചു

June 17, 2021
1 minute Read

ബഹിരാകാശനിലയത്തിലേക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈനയുടെ പുതിയ ദൗത്യം. ബഹിരാകാശ നിലയത്തിൽ മൂന്ന് മാസത്തോളം സഞ്ചാരികൾ ചിലവഴിക്കും. നീ ഹൈഷൻങ്, ലിയു ബോമിങ്, ടാങ് ഹോങ്‌ബോ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായത്.

ഭൂമിയിൽ നിന്ന് 380 കിലോമിറ്റർ അകലെയാണ് ചൈനയുടെ ബഹിരാകാശ നിലയം. ഇന്ന് രാവിലെയോടെ ബഹിരാകാശ നിലയത്തിലേക്കുള്ള ഷെൻസു 12 ക്യാപ്‌സൂളും ലോങ് മാർച്ച് 2 എഫ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ഏഴുമണിക്കൂറിനുള്ളിൽ സഞ്ചാരികൾ എത്തുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിന് 100 വർഷം തികയുന്ന സന്ദർഭത്തിൽ കൂടിയാണ് ദൗത്യം.

Story Highlights: chinese new space station mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top