മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല: മന്ത്രി കെ രാജന്‍

വിവാദ മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടായെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആ വാര്‍ത്ത വാസ്തവവിരുദ്ധമാണ്. തെളിയിക്കുന്ന ആധികാരികമായ ഏതെങ്കിലും രേഖ ഉണ്ടെങ്കില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകും. ഒരാളെയും സംരക്ഷിക്കില്ല. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചവരെയും ശിക്ഷിക്കുമെന്നും മന്ത്രി കെ രാജന്‍.
അതേസമയം വയനാട് മുട്ടിലില്‍ മരംമുറി നടന്ന പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എം കെ മുനീര്‍, പി ടി തോമസ്, മോന്‍സ് ജോസഫ്, ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരും മറ്റ് ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
കര്‍ഷകരുമായും സംഘം ആശയവിനിമയം നടത്തി. മരത്തിന്റെ ഉടമസ്ഥര്‍ക്ക് തുച്ഛമായ പണം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും വിവരം. മരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഡിപ്പോയും ഇവര്‍ സന്ദര്‍ശിച്ചു. മുഖ്യപ്രതികള്‍ ആദിവാസികളെ കബളിപ്പിച്ച് മരംമുറിച്ചതായി പരാതി ഉയര്‍ന്ന കോളനികള്‍ സംഘം സന്ദര്‍ശിച്ചു.
Story Highlights: k rajan, wood robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here