ഇന്നത്തെ പ്രധാന വാർത്തകൾ (17-06-2021)

പ്രേമം നിരസിച്ചു ; യുവതിയെ കുത്തിക്കൊലപ്പെടുത്തി
പ്രേമം നിരസിച്ചതിന് 21 കാരൻ യുവതിയെ കുത്തിക്കൊലപ്പെടുത്തി. പെരിന്തൽമണ്ണ ഏലംകുളം കുഴന്തറ സ്വദേശിനി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവശ്രീ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്. കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെൺകുട്ടിയെ ശല്യം ചെയ്തതിന് മൂന്ന് മാസം മുൻപ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും പൊലീസ്
മരംമുറിക്കലില്‍ ആദിവാസികളെയും കര്‍ഷകരെയും പ്രതികളാക്കാന്‍ ശ്രമം; വിമര്‍ശിച്ച് വി ഡി സതീശന്‍
വയനാട് മുട്ടിലില്‍ മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു.
പ്ലസ് ടു മൂല്യനിര്‍ണയം; സിബിഎസ്ഇ നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി
പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയില്‍. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം
ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്
ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തവരുടെ കണക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.
കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടതായിരുന്നു: വി ഡി സതീശന്‍
കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്
സംസ്ഥാനത്ത് ഇന്ന് മുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിച്ചു. രോഗതീവ്രത കുറഞ്ഞയിടങ്ങളില്‍ എല്ലാ കടകളും തുറക്കാം.
Story Highlights: todays news headlines june 17
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here