Advertisement

രണ്ടുവര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ മധുരയില്‍ നിന്ന് കണ്ടെത്തി

June 18, 2021
1 minute Read

പാലക്കാട് കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. മധുരയിലെ വാടകവീട്ടില്‍ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ താമസിച്ച യുവാവിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

2019ലാണ് കൊഴിഞ്ഞാംപാറയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതാവുന്നത്. പാലക്കാട്ടെത്തിച്ച പെണ്‍കുട്ടിയെയും കുഞ്ഞിനെയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്ത നിലയ്ക്ക് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അന്വേഷണം നടക്കുന്നത്.

Story Highlights: palakkad,missing case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top