Advertisement

മീന്‍ കറിയെ ചൊല്ലി തര്‍ക്കം; ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

June 18, 2021
1 minute Read
palakkad death

ഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നു മരിച്ചു. ഇന്നലെ അര്‍ധരാത്രി പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് മരിച്ചത്.

ലഘുഭക്ഷണശാലയില്‍ 5 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ലുമേശ ശ്രീജിത്ത് കൈ കൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top