ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ച് ഐഎംഎ

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള ആക്രമണങ്ങളില്‍ ഐഎംഎയുടെ രാജ്യവ്യാപകമായ പ്രതിഷേധം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യമുന്നയിച്ചാണ് പ്രതിഷേധം.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഐഎംഎ പ്രതിനിധികളും കെജിഎംസിടിഎ, കെജിഎംഒ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഡോക്ടര്‍മാരുടെ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ചികിത്സ നിര്‍ത്തിവച്ചുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഐഎംഎ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തിലും വാക്‌സിന്‍ ആവശ്യപ്പെട്ട് പനവൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖല ആക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
Story Highlights: IMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here