എകെജി സെന്ററിലെ പാവക്കുട്ടിയല്ല മേയര്‍; ആര്യ രാജേന്ദ്രന് എതിരായ ബിജെപി നേതാവിന്റെ പരിഹാസത്തെ അപലപിച്ച് കെ.കെ ശൈലജ

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശത്തെ അപലപിച്ച് മുന്‍മന്ത്രി കെ കെ ശൈലജ. ബിജെപി നേതാവിന്റെ പരാമര്‍ശം അപലപനീയമാണ്. എകെജി സെന്ററിലെ പാവക്കുട്ടിയല്ല മേയര്‍ എന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കെ കെ ശൈലജയുടെ പ്രതികരണം;
‘മേയര്‍ ആര്യ രാജേന്ദ്രനെതിരെ ബിജെപി കൗണ്‍സിലര്‍ നടത്തിയ പരാമര്‍ശം അപലപനീയമാണ്. എകെജി സെന്ററിലെ പാവക്കുട്ടിയല്ല ആര്യ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങള്‍ നല്‍കിയ കരുത്തുമായി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് കടന്നുവന്ന സഖാവ് ആര്യക്ക് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്. അതവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അഭിവാദ്യങ്ങള്‍’.
തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയിലാണ് മേയര്‍ക്കെതിരെ ബിജെപി നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. എകെജി സെന്ററിലെ എല്‍കെജി കുട്ടി എന്നാണ് ബിജെപി നേതാവ് വിമര്‍ശിച്ചത്.
ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അറിയാമെന്ന് തനിക്ക് നേരെയുണ്ടായ പരിഹാസത്തിന് ആര്യ മറുപടി നല്‍കുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തിനിടെ പലതവണ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
Story Highlights: kk shylaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here