Advertisement

ബന്ധുക്കള്‍ പണം തട്ടിയെടുത്തു; പരിസ്ഥിതി സംരക്ഷകന്‍ രാജപ്പന്റെ പരാതി

June 18, 2021
2 minutes Read
rajappan complaint

ബന്ധുക്കള്‍ പണം തട്ടിയെന്ന് കുമരകത്തെ പരിസ്ഥിതി സംരക്ഷകന്‍ രാജപ്പന്റെ പരാതി. അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കോട്ടയം എസ്പിക്ക് പരാതി നല്‍കി. സഹോദരിയും കുടുംബവും പണം കൈക്കലാക്കി എന്നാണ് പരാതി.

സുമനസ്സുകള്‍ വാങ്ങിനല്‍കിയ 2 വള്ളങ്ങളും തട്ടിയെടുത്തെന്നും പരാതി. വള്ളത്തില്‍ കറങ്ങി വേമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. മന്‍ കി ബാത്തിലായിരുന്നു അഭിനന്ദനം.

ശേഷം നിരവധി പേര്‍ ഇദ്ദേഹത്തിന് സംഭാവനയുമായി രംഗത്തെത്തിയിരുന്നു. പണം എത്തിയത് സഹോദരിയുടെയും രാജപ്പന്റെയും ജോയിന്റ് അക്കൗണ്ടിലും. ഇതില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. നിര്‍ധന കുടുംബത്തില്‍ വളര്‍ന്ന രാജപ്പന്‍ പോളിയോ ബാധിതന്‍ കൂടിയാണ്.

Story Highlights: rajappan, relatives, cheating

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top