ടാങ്കര്‍ ലോറി മറിഞ്ഞു; പരിക്കേറ്റ ഡ്രൈവർ റോഡിൽ; പെട്രോള്‍ ഊറ്റിയെടുക്കുന്ന തിരക്കില്‍ നാട്ടുകാര്‍; വിഡിയോ വൈറൽ

ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍ പരിക്കേറ്റ ഡ്രൈവറെ സഹായിക്കാന്‍ തയ്യാറാകാതെ പാത്രങ്ങളും കുപ്പികളും സാമഗ്രികളുമായെത്തി പെട്രോള്‍ ഊറ്റാന്‍ മത്സരിച്ച് നാട്ടുകാര്‍. ഗ്വാളിയോറില്‍ നിന്ന് ഷീയോപൂരിലേക്ക് പോകുന്നതിനിടെയാണ് അമിത വേഗം കാരണം പൊഹ്‌രിയില്‍ വച്ച് ടാങ്കര്‍ അപകടത്തില്‍ പെട്ടത്.
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഗ്രാമത്തിലെ ജനങ്ങള്‍ പെട്രോള്‍ ഊറ്റാന്‍ പാത്രവുമായിറങ്ങിയത്. ചിലര്‍ ബൈക്കുമായെത്തിയും പെട്രോള്‍ ശേഖരിക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തിയെങ്കിലും പെട്രോള്‍ ഊറ്റുന്നതില്‍ നിന്നു നാട്ടുകാരെ തടയാനായില്ല.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പെട്രോള്‍ വില 106 തൊട്ട സാഹചര്യത്തിലാണ് സംഭവം. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില 100ന് മുകളിലെത്തിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here