മാതാപിതാക്കളെയടക്കം കൊന്ന് കുഴിച്ചു മൂടി; സഹോദരന്റെ പരാതിയില്‍ 19 കാരന് അറസ്റ്റില്‍

മാതാപിതാക്കളെയടക്കം കൊന്ന് കുഴിച്ചു മൂടിയ കേസില്‍ 19കാരന് അറസ്റ്റില്‍. പശ്ചിമ ബംഗാളിലാണ് സംഭവം. മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും ആസിഫ് കൊലപ്പെടുത്തി വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ കുഴിച്ചിട്ടെന്നാണ് സഹോദരന് ആരിഫ് മുഹമ്മദ് നല്കിയ പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 28നാണ് സംഭവമെന്നും പറയുന്നു. ആസിഫ് തന്നെ കൊല്ലാന്‍ ശ്രമിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭയം കാരണമാണ് ഇക്കാര്യം നേരത്തേ പൊലീസില്‍ അറിയിക്കാതിരുന്നതെന്നും ആരിഫ് മൊഴി നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട നാലു പേരെയും ഏതാനും മാസങ്ങളായി കണ്ടിട്ടില്ലെന്നാണ് അയല്‍ക്കാരും പറയുന്നത്. ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവരെല്ലാം കൊല്‍ക്കത്തയില്‍ പുതുതായി വാങ്ങിയ ഫ്ളാറ്റില്‍ താമസിക്കാന്‍ പോയെന്നായിരുന്നു ആസിഫിന്റെ മറുപടിയെന്നും അയല്‍ക്കാര്‍ പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
Story Highlights: bengal teen arrested months after allegedly killing relatives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here